ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതനമായ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ചെങ്ങന്നൂരിൽ ആരംഭിക്കുന്നു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജങ്ഷനിൽ പെനിയേൽ ബിൽഡിംഗിലാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ......
'മഴ മഴ, കുട കുട.. മഴ വന്നാൽ പോപ്പിക്കുട, പുറത്ത് നിന്ന് നോക്കിയാൽ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം........
2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.
പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് കർശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക.
2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ......
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തലിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി കരുതപ്പെടുന്ന ആക്റ്റീവിസ്റ്റ് മഹേഷ് ഷെട്ടി തിമരോടി എസ് ഐ ടി യ്ക്ക് പുതിയൊരു പരാതി സമർപ്പിച്ചു. ധർമ്മസ്ഥലയിലെ സത്രങ്ങളിൽ നടന്ന നാല് അസ്വാഭാവികമരണങ്ങളെകുറിച്ച് അന്വേഷിക്കണമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകൾ സഹിതം തിമരോടി ആവശ്യപ്പെട്ടിരിക്കുന്നത്. ......
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത് സ്റ്റണ്ട് ഡയറക്ടർമാരായ അൻബു - അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ഈ സിനിമ നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ പ്രൊഡക്ഷൻസ്' തന്നെയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ മാസങ്ങളായി പുരോഗമിക്കുകയാണ്.അതേ സമയം ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിൽ കുറച്ച് കാലതാമസം നേരിട്ടു. ......
കൊച്ചി: റിയാദില്‍ സെപ്റ്റംബര്‍ 15, 16 തിയ്യതികളില്‍ നടക്കുന്ന സൗദി ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സമ്മിറ്റില്‍ ഇന്‍ഡോ ഗള്‍ഫ് ട്രേഡ് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ സൗദി അധികാരികള്‍ക്ക് അവതരിപ്പിക്കുമെന്ന് ബഹറൈന്‍ ഇന്‍ഡോ ഗള്‍ഫ് കമ്പനീസ് സ്ഥാപകന്‍ സിദ്ദീഖ് എ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1997ലാണ് സിദ്ദീഖ് എ മുഹമ്മദും അല്‍ മുതവ്വ ഗ്രൂപ്പും ചേര്‍ന്ന് സൗദിയില്‍ ആദ്യത്തെ ഇന്‍ഡോ സൗദി ട്രേഡ് എക്സ്പോ ആരംഭിച്ചത്. ഇന്ത്യന്‍ കൊമേഴ്സ് മിനിസ്ട്രിയുടേയും സൗദിയിലെ ഇന്ത്യന്‍ എംബസിയുടേയും സൗദി ചേംബര്‍ ഓഫ് കോമേഴ്സിന്റേയും പിന്തുണയോടെയാണ് ഇത് ആരംഭിച്ചത്. ......
കൊച്ചി : നെൽകൃഷി നിലവിൽ ഊർദ്ധശ്വാസം വലിക്കുന്ന പൊക്കാളി നിലങ്ങളിലെ ചെമ്മീൻ വാറ്റിന് ഹരിത സർട്ടിഫിക്കേഷന് നൽകുന്നത് കൃഷിയുടെ പട്ടട ഒരുക്കുന്നതിന് തുല്യമായിരിക്കും എന്ന് നെൽ കർഷകർ ആരോപിച്ചു . പൊക്കാളി നിലങ്ങളിലെ ചെമ്മീൻ വാറ്റിന്
അന്താരാഷ്ട്ര ഹരിത സർട്ടിഫിക്കേഷന് ലഭിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കർഷകർ . ......
കൊച്ചി: ലൂർദ് ആശുപത്രിയിൽ സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 13 വരെ ലോക സെപ്സിസ് ദിനം ആചരിച്ചു.പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോര്‍ജ് സെക്വീര നിർവ്വഹിച്ചു. ......
കൊച്ചി : വാട്ടര്‍മെട്രോ വൈറ്റില ടെര്‍മിനലില്‍ സംഘടിപ്പിച്ച പൂക്കള മല്‍സരത്തില്‍ പള്ളുരുത്തി റെഡ് സണ്‍ ടീം ഒന്നാം സ്ഥാനവും (50,000 രൂപ) വരാപ്പുഴ മഴവില്‍ ടീം രണ്ടാം സ്ഥാനവും (25000 രൂപ) വടക്കന്‍ പറവൂര്‍ ഫ്ളോറ ടീം മൂന്നാം സ്ഥാനവും (15,000 രൂപ) നേടി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 26 ടീമുകള്‍ പൂക്കള മത്സരത്തില്‍ പങ്കെടുത്തു. ഏഴ് ടീമുകൾ പ്രോത്സാഹന സമ്മാനത്തിനും (5000 രൂപ വീതം) 16 ടീമുകള്‍ സ്പെഷ്യല്‍ ക്യാഷ് അവാര്‍ഡുകള്‍ക്കും (2000 രൂപ വീതം) അര്‍ഹമായി.വാട്ടര്‍മെട്രോ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ......
കൊച്ചി : കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തിലെ മേയര്‍മാരുടെ സമ്മേളനം നഗരവികസനത്തിലെ വൈജ്ഞാനിക കൈമാറ്റത്തിന്റെ വേദിയായി. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നുമുള്ള മേയര്‍മാര്‍ അതാത് നഗരങ്ങളില്‍ നടപ്പിലാക്കിയ നഗരവികസന പദ്ധതികളെക്കുറിച്ചും അവയുടെ ജയപരാജയങ്ങളെക്കുറിച്ചും വിശദീകരിച്ചു. ......